Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

MOHANLAL IN AND AS L. U. C. I .F. E .R!!!!


 


  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 9/Jun/2012 14:52:59
    MOHANLAL IN AND AS L. U. C. I .F. E .R!!!!

    “സ്വര്‍ഗത്തില്‍ ദൈവത്തിന് അടിമയായിരിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണ്”

    ലൂസിഫര്‍! L U C I F E R!!!

    നരകാധിപന്‍! T H E H E L L L O R D..

    അവന്‍ വരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലാണ് ലൂസിഫറാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ട്രാഫിക്കിലൂടെ ന്യൂവേവ് സിനിമകള്‍ക്ക് തുടക്കം കുറിച്ച രാജേഷ് പിള്ള. ഈ അടുത്ത കാലത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

    കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു
    ‘ഈ അടുത്ത കാലത്ത്’ ഒരു ബ്രില്യന്‍റ് തിരക്കഥയായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

    ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. “ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍ ട്രാഫിക്കിനു മുകളില്‍ നില്‍ക്കണം. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി ഈ കഥ പറയുന്നത്. മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക” - വണ്‍‌ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജേഷ് പിള്ള പറഞ്ഞിരുന്നു.

    “ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം” - ലൂസിഫറിനെക്കുറിച്ച് രാജേഷ് പിള്ള വ്യക്തമാക്കുന്നു.

    WAIT FOR THE LAL THUNDER.......

    with lot of fun and love only, vishnu

  • praveen

    Rank:Member
    Total Posts:209
    Location:Bahrain
  • Posted On: 10/Jun/2012 23:31:41
    Wow
    That s a great news! thanks vishnu

    - Praveen

  • sumeshc

    Rank:Member
    Total Posts:276
    Location:India
  • Posted On: 11/Jun/2012 14:28:7
    ..
    Thanks vishnu ,...

    good news ...


    waiting for Onam...

    Sumesh..


  • sj75

    Rank:Member
    Total Posts:25
    Location:United Arab Emirates
  • Posted On: 12/Jun/2012 11:32:3
    what about GOLD
    Is Mohanlal out of Gold or is he still going to be a part of it?

  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 13/Jun/2012 12:29:11
    GOLD..
    Now no news..will inform after

    with lot of fun and love only, vishnu
start new topic 
Time Now: Thursday, September 12, 2024,7:12:24 PM




rss RSS