rajeshallappurath Rank:Member Total Posts:40 Location:United Arab Emirates
Posted On: 20/Mar/2012 9:22:5
Super Action Movie.. സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായിആക്ഷന്‍ ചിത്രങ്ങളുടെ രാജക്കന്‍മാര്‍ Posted on: 18-Mar-2012 05:07 PM ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരെ കോരിത്തരിപ്പിച്ച ജോഷി, ഷാജി കൈലാസ്, എം പത്മകുമാര്‍ , ദീപന്‍ , വിനോദ് വിജയന്‍ എന്നിവര്‍ ഒന്നിക്കുന്നു. അഞ്ച് വ്യത്യസ്ത കഥകളുള്ള ആക്ഷന്‍ പാക്ക്ഡ് സിനിമയാണ് ഇവരുടെ മേല്‍നോട്ടത്തിലൊരുങ്ങുന്നത്. മലയാളത്തിലെ മികച്ച താരങ്ങള്‍ ചിത്രത്തില്‍ ഒന്നിക്കും. രഞ്ജന്‍ പ്രമോദ്, രാജേഷ് ജയരാമന്‍ , ജി എസ് അനില്‍ , അനൂപ് മേനോന്‍ എന്നിവര്‍ വിവിധ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കുന്നു. വിനോദ് വിജയനും തന്റെ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കം അണിനിരക്കുന്ന സിനിമ സെപ്തംബറില്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. രാഹുല്‍ രാജ്, ദീപക്ക്ദേവ്, എം ജയചന്ദ്രന്‍ , ജാസി ഗിഫ്റ്റ്, രതീഷ് വേഗ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കും.....from Deshabhimani...
premlal Rank:Member Total Posts:25 Location:United Arab Emirates
Posted On: 20/Mar/2012 9:58:24
Read the link of Super Action Movie http://malayalam.webdunia.com/entertainment/film/cinemanews/1203/19/1120319069_2.htm