Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

LALETTAN,KAMALHASSAN & AJITH TOGETHER


 


  • rajeshallappurath

    Rank:Member
    Total Posts:40
    Location:United Arab Emirates
  • Posted On: 15/Jan/2012 13:58:58
    LALETTAN,KAMALHASSAN & AJITH TOGETHER
    തമിഴ് ചിത്രം: മോഹന്‍ലാലും കമലഹാസനും അജിത്തും ഒന്നിക്കുന്നു!
    തമിഴ് സിനിമാലോകത്ത് മോഹന്‍ലാല്‍ ഒരു അത്ഭുതമാണ്. തമിഴിലെ വമ്പന്‍‌മാരായ സംവിധായകരെല്ലാം തങ്ങളുടെ സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. ‘ഇരുവര്‍’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന്‍റെ പ്രകടനം കണ്ട് ‘കട്ട്’ പറയാന്‍ പോലും മറന്നുപോയ നിമിഷങ്ങളെക്കുറിച്ച് സംവിധായകന്‍ മണിരത്നം വീണ്ടും വീണ്ടും പറയുന്നു. മോഹന്‍ലാലിന്‍റെ കിരീടവും സ്ഫടികവും താഴ്വാരവും കിലുക്കവും മണിച്ചിത്രത്താഴുമെല്ലാം തമിഴ് താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രിയപ്പെട്ട ചിത്രങ്ങളാണ്.

    കമലഹാസനൊപ്പം സമീപകാലത്ത് ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒന്നിച്ചിരുന്നു. ആ സിനിമ പുറത്തുവന്ന ശേഷം നമ്മള്‍ കേട്ടതാണ് ഇരുവരും ഇനിയും ഒന്നിക്കും എന്ന വാര്‍ത്ത. എങ്കില്‍ ഇതാ അതിന് സമയമായിരിക്കുന്നു. ആസ്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ കമലഹാസനും മോഹന്‍ലാലും അഭിനയിക്കുന്നു. ഒപ്പം തമിഴകത്തിന്‍റെ സ്വന്തം ‘തല’ അജിത്തും!

    മോഹന്‍ലാലും കമലും അജിത്തും ഒരു ചിത്രത്തില്‍ ഒന്നിക്കുമ്പോള്‍ അത് തമിഴകത്തെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ ചിത്രം ആയിരിക്കുമല്ലോ. ‘ദശാവതാരം’ നിര്‍മ്മിച്ച ആസ്കാര്‍ രവിചന്ദ്രന് ആ സിനിമയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു പടമാണ് ലക്‍ഷ്യം.

    ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെ എസ് രവികുമാര്‍ സംവിധാനം ചെയ്തേക്കുമെന്നാണ് സൂചന. അതുസംബന്ധിച്ച് കൃത്യമായ വിവരം ആസ്കാര്‍ രവിചന്ദ്രന്‍ പുറത്തുവിട്ടിട്ടില്ല. രവികുമാര്‍ രജനികാന്ത് ചിത്രവുമായി തിരക്കിലാണെങ്കില്‍ മറ്റൊരു വലിയ സംവിധായകന്‍ ചിത്രത്തിന്‍റെ സംവിധാനച്ചുമതലയേല്‍ക്കും.
    By: Mohanlal


  • praveen

    Rank:Member
    Total Posts:209
    Location:Bahrain
  • Posted On: 16/Jan/2012 7:9:49
    Thanks
    നല്ല വാര്‍ത്ത‍ , പോസ്റ്റ്‌ ചെയ്തതിനു നന്ദി

    - Praveen

  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 16/Jan/2012 12:50:20
    Kandethellam gambheeram,ini kanaan pokunnathum gambheeram.
    Ithu oru gambheera cinemayakattey.Thanks for the news and let's pray for this film to happen..

    with lot of fun and love only, vishnu

  • sanjunmenon

    Rank:Member
    Total Posts:500
    Location:United Arab Emirates
  • Posted On: 16/Jan/2012 16:45:13
    വാര്‍ത്ത ശരിയാവട്ടെ
    നല്ല വാര്‍ത്ത...നമുക്ക് ഇത് പോലെ ഉള്ള ആഘോഷ ചിത്രങ്ങളും വേണം....

    ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ്‌ ലാലേട്ടന്‍.....

  • lalcrazy

    Rank:Member
    Total Posts:40
    Location:India
  • Posted On: 18/Jan/2012 7:10:45
    cant wait
    cant wait for it to release

start new topic 
Time Now: Saturday, December 7, 2024,8:54:20 AM




rss RSS