ഇരട്ടക്ലൈമാക്‌സിന് പേരുകേട്ട മലയാള സിനിമയില്‍ ഒരേ സിനിമ രണ്ട് പേരില്‍ റിലീസിന് ഒരുങ്ങുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'അറബിയും ഒട്ടകവും പി മാധവന്‍നായരും' എന്ന സിനിമയാണ് രണ്ട് പേരുകളില്‍ റിലീസ് ചെയ്യുക. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഈ പേരില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് ഗള്‍ഫ് സെന്ററുകളില്‍ മറ്റൊരു പേരായിരിക്കും. അറബി എന്ന വാക്ക് ഒഴിവാക്കണമെന്ന സമ്മര്‍ദത്തെ തുടര്‍ന്നാണ് പേര് മാറ്റം. 'ഒരു മരുഭൂമിക്കഥ' എന്ന പേരാണ് ഗല്‍ഫ് മേഖലയില്‍ ചിത്രത്തിനായി പരിഗണിക്കുന്നത്.
അശോക് കുമാര്‍, ജമാല്‍ അല്‍ നുവൈമി, നവീന്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ജാന്‍കോസ് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബക്രീദിനോട് അനുബന്ധിച്ച് നവംബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മുഴുനീള കോമഡി ചിത്രത്തില്‍ ആക്ഷനും പ്രാധാന്യമുണ്ട്.
കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷം ലാലും പ്രിയര്‍ദശനും കൈകോര്‍ക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകരും തികഞ്ഞ പ്രതീക്ഷയിലാണ്. എം.ജി ശ്രീകുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് അഴഗപ്പനാണ് ഛായാഗ്രഹണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അറബിയായി ഹിന്ദി നടന്‍ ശക്തികപൂറാണ് അഭനയിക്കുന്നത്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്