Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

പ്രിയന്‍ ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകന്‍; ഒപ്പം ലാലും





ഏറെക്കാലത്തിന് ശേഷം മലയാളികള്‍ക്കായി അറബിയും ഒട്ടകവും പി.മാധവന്‍ നായരും പൂര്‍ത്തിയാക്കി പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലെ തിരക്കിലേക്ക്. എയിഡ്‌സ് പ്രമേയമാക്കി ഒരുക്കുന്ന പ്രിയന്റ പുതിയ ചിത്രത്തില്‍ ആമിര്‍ഖാനായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ഏറെക്കാലമായി പ്രിയന്റെ ആലോചനയിലുള്ള ഈ പ്രോജക്ടില്‍ എട്ട് പേരുടെ കഥയാണ് പറയുന്നത്. ഇതില്‍ ഒരു കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുമെന്നും പ്രിയന്‍ വെളിപ്പെടുത്തി. 

 

'സിനിമയുടെ കഥ ഇഷ്ടപ്പെട്ട ആമിര്‍ ഖാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആമിര്‍ ആവശ്യപ്പെട്ടിരിക്കുകയെന്നും പ്രിയന്‍ വ്യക്തമാക്കി. 

 

ഇതില്‍ പാട്ടുകളോ, തമാശരംഗങ്ങളോ ഉണ്ടാവില്ല. കൊമേഴ്‌സ്യല്‍ വിജയത്തിനായുള്ള ഒരു ചേരുവയും ചിത്രത്തിലുണ്ടാവില്ല. മിക്കവാറും ആമിര്‍ ഖാന്‍ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.

 

വമ്പന്‍ താരനിരയെ അണിനിരത്തി പ്രിയന്‍ സംവിധാനം ചെയ്ത 'തേസ്' റിലീസിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ ജോലിയിലേക്ക് പ്രിയന്‍ കടക്കുന്നത്. അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, കങ്കണ റാവത്ത്, സയീദ് ഖാന്‍ തുടങ്ങിയവരെല്ലാം അഭിനയിക്കുന്ന തേസ്സില്‍ മോഹന്‍ലാല്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്ത കാഞ്ചീവരത്തിന് ശേഷം പ്രിയന്‍ വീണ്ടും റിയലിസ്റ്റിക് സിനിമയിലേക്ക് മടങ്ങുന്നത്. തന്റെ കരിയറിലെ നിര്‍ണായക ചിത്രമായിരിക്കും എയ്ഡ്‌സ് വിഷയമാകുന്ന സിനിമയെന്നാണ് പ്രിയന്‍ പറയുന്നത്. 

 

'ബോളിവുഡിലെ പ്രധാന താരങ്ങളെയെല്ലാം വെച്ച് സിനിമയെടുത്തിട്ടിട്ടുണ്ടെങ്കിലും ബിഗ് ബിയെ നായകനാക്കി ഒരു ചിത്രം തന്റെ സ്വപ്‌നമാണ്. പരസ്യചിത്രങ്ങള്‍ക്കായി അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇനി അദ്ദേഹത്തെ വെച്ച് ഒരു സിനിമയാണ് ആഗ്രഹം'-പ്രിയന്‍ പറയുന്നു.

 

കടപ്പാട് മാതൃഭൂമി

 


Posted on: Saturday, October 22, 2011

 


 

post comment here
post your comment on Mohanlalonline.com






rss RSS