ലാല്‍ ആരാധകര്‍ക്ക് ചിരിക്കാനുള്ള വക ഒരുക്കി പെരുച്ചാഴിയുടെ അണിയറ ജോലികള്‍ തുടങ്ങി. ഫിബ്രവരിയില്‍ ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തില്‍ വിശ്വരൂപം ഫെയിം പൂജകുമാറാണ് മോഹന്‍ലാലിന്റെ നായിക. അജുവര്‍ഗീസ്, ബാബുരാജ് എന്നിവരും ചിത്രത്തിലേക്ക് കരാറായിട്ടുണ്ട്. സമകാലീന സംഭവങ്ങള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷേപഹാസ്യമായിരിക്കും സിനിമ
ഏറെക്കാലത്തിന് ശേഷം ലാല്‍ ഒരു മുഴുനീള കോമഡി വേഷം ചെയ്യുകയാണ് പെരുച്ചാഴിയില്‍. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് കുഴപ്പമുണ്ടാക്കുന്ന കഥാപാത്രമാണ് ലാലിന്. ചിത്രത്തില്‍ പല ഗെറ്റപ്പില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏതാനും രംഗങ്ങള്‍ ഒഴിച്ചാല്‍ അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുക.
പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം...(നമ്പര്‍ 20 മദ്രാസ് മെയില്‍, കറുത്ത പെണ്ണേ...(തേന്‍മാവിന്‍ കൊമ്പത്ത്) എന്നീ ഗനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
News Courtesy: Mathrubhumi