സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കൂതറയുടെ പോസ്റ്റർ ഇൻറർനെറ്റിൽ ഇറങ്ങി. മോഹന്ലാലിന്റെ വ്യത്യസ്തമായ ലുക്കുമായി ഇറങ്ങിയ പൊസ്റ്ററിനു വമ്പിച്ച പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കും. കരിയറിലെ ഒരു വ്യത്യസ്ഥമായ കഥാപാത്രമാകുമെന്നാണ് അണിയറ സംസാരം. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
15 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് ലാല്‍ നല്‍കിയിരിക്കുന്നത്. സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ തന്നെയാണ് കൂതറയുടെ സ്‌ക്രിപ്റ്റും തയാറാക്കുന്നത്. കോഴിക്കോട്ട് സപ്തംബര്‍ അഞ്ചിന് ചിത്രീകരണം തുടങ്ങിയ സിനിമയുടെ നിര്‍ണായക ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് ലക്ഷദ്വീപിലാണ്. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
News Courtesy: Cinemakerala.com