ജേസി ഫൗണ്ടേഷന്റെ ഒന്‍പതാമത് സിനിമ-ടിവി സീരിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ (പ്രണയം) ആണ് മികച്ച നടന്‍.
ഉറുമിയാണ് മികച്ച ചിത്രം., ഭാവന (ഡോക്ടര്‍ ലൗ) നടി, 'അറബിയും ഒട്ടകവും പി. മാധവന്‍ നായരും' ഒരുക്കിയ പ്രിയദര്‍ശനാണ് മികച്ച സംവിധായകന്‍.
സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹ നടനായി. 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന ചിത്രത്തിലെ അഭിനയത്തിന് സീനത്തിനെ സഹ നടിയായി തിരഞ്ഞെടുത്തു. രാജീവ് പിള്ള (സിറ്റി ഓഫ് ഗോഡ്) പുതുമുഖ നടനും നമിത പ്രമോദ് (ട്രാഫിക്) മികച്ച പുതുമുഖ നടിയുമായി.
'ചാപ്പാ കുരിശി'ലൂടെ സമീര്‍ താഹര്‍ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്യാം പുഷ്‌കരനും ദിലീഷ് നായരും മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടി. സോനാ നായര്‍ (നാടകമേ ഉലകം), മല്ലിക (ഇന്ത്യന്‍ റുപ്പി), അനൂപ് മേനോന്‍ (ബ്യൂട്ടിഫുള്‍), ജയസൂര്യ (ശങ്കരനും മോഹനനും), കുഞ്ചന്‍ (ഇന്നാണാ കല്യാണം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.